ഇന്ത്യയിലെ ആളോഹരി വരുമാനം ഒരു ലക്ഷം കടന്നു
ഇന്ത്യയിലെ ആളോഹരി വരുമാനം പ്രതിവര്‍ഷം ഒരുലക്ഷം രൂപ കടന്നു. ഒരുവര്‍ഷം രണ്ടു ലക്ഷം കോടി (ട്രില്യണ്‍) ഡോളറിലധികം ഉണ്ടാക്കുന്ന സമ്പദ്ഘടന ഇന്ത്യയ്ക്കിനി അവകാശപ്പെടാം. 2014-ലെ ലോകരാജ്യങ്ങളുടെ സാമ്പത്തികനില സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യ 2008-ലാണ് ഒരുലക്ഷം കോടി ഡോളര്‍ വലിപ്പത്തിലെത്തിയത്. തുടര്‍ന്നുള്ള ആറുവര്‍ഷം കൊണ്ട് വീണ്ടും ഒരുലക്ഷം കോടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 2.06 ലക്ഷം കോടി ഡോളര്‍ അഥവാ 127.78 ലക്ഷം കോടി രൂപ.
2014 ല്‍ അവസാനിച്ച ഒരു ദശകത്തില്‍ ഇന്ത്യ ശരാശരി 8.9 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. ഇന്ത്യ ഇപ്പോഴും താഴ്ന്ന ഇടത്തരം വരുമാനമുള്ള (ലോവര്‍ മിഡില്‍ ഇന്‍കം) രാജ്യമാണ്. 1046 ഡോളര്‍ മുതല്‍ 4125 ഡോളര്‍ വരെ ആളോഹരി വരുമാനമുള്ള രാജ്യങ്ങളാണ് ഇതില്‍ വരിക. ലോക ബാങ്ക് കണക്കാക്കുന്നതു മൊത്ത ദേശീയവരുമാന (ഗ്രോസ് നാഷണല്‍ ഇന്‍കംജിഎന്‍ഐ) ആണ്. ഇതില്‍ രാജ്യത്തെ എല്ലാ ഉത്പാദനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുകയായ ജിഡിപിക്കു പുറമേ വിദേശത്തു ജോലിചെയ്യുന്നവരില്‍നിന്നു ലഭിച്ച വരുമാനവും പെടും. ഇതു പ്രകാരം കണക്കു കൂട്ടിയാല്‍ വാര്‍ഷിക ആളോഹരി വരുമാനം 1610 ഡോളറാണ്. 1,01, 430 രൂപ.
ചൈന ഇപ്പോള്‍ ഉയര്‍ന്ന ഇടത്തരം വരുമാന വിഭാഗത്തിലാണ്. 10.4 ലക്ഷം കോടി ഡോളര്‍ വാര്‍ഷിക സമ്പത്തുള്ള ചൈനയിലെ ആളോഹരി വരുമാനം 7380 ഡോളര്‍. ഇന്ത്യയുടെ നാലരമടങ്ങ് ആളോഹരി വരുമാനം ചൈനയ്ക്കുണ്ട്. ചൈന 2018 ല്‍ ഉയര്‍ന്ന വരുമാന വിഭാഗത്തിലേക്കു കടക്കുമ്പോള്‍ ഇന്ത്യ 2026-ലേ ഉയര്‍ന്ന ഇടത്തരത്തിലാകൂ. വീണ്ടും 13 വര്‍ഷം കഴിയണം ഇന്ത്യ ഉയര്‍ന്ന വരുമാന വിഭാഗത്തിലാകാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha