ഇന്ധനവില പൊള്ളുന്നു..... രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
ഇന്ധനവില പൊള്ളുന്നു..... രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.
ജനങ്ങള്‍ക്ക് കോവിഡ് സമയത്ത് ജോലിയ്ക്കു പോകാന്‍ കഴിയുന്നില്ല. അത്യാവശ്യകാര്യത്തിനായി പുറത്തിറങ്ങണമെങ്കില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയാതെ നിസ്സഹായരാകുകയാണ് സാധാരണക്കാര്‍. സുഖമില്ലാത്തവരെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പോലും കഴ ിയാത്ത അവസ്ഥ. അങ്ങനെ കോവിഡ് മഹാമാരിക്കിടയില്‍ പെട്ടുഴലുമ്പോഴാണ് ദിനം പ്രതി പെട്രോള്‍ ഡീസലിന് വില വര്‍ദ്ധിക്കുന്നത്.
പെട്രോള്‍ വില ലിറ്ററിന് മുംബൈയില്‍ 100 രൂപ കടന്നപ്പോള്‍ കേരളത്തില്‍ പലയിടത്തും 95 രൂപയുടെ മുകളിലെത്തി. ഒരു ലിറ്റര്‍ ഡീസലിന് കൊച്ചി നഗരത്തിലൊഴികെ കേരളത്തിലെങ്ങും 90 രൂപയുടെ മുകളിലായി. മുംബൈയില്‍ ഡീസല്‍വില 92 കടന്നു.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം ഇടക്കാലത്ത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്ന വിലവര്‍ധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും നടപ്പാക്കുകയാണ്. മേയ് നാലുമുതല്‍ ഇതുവരെ ഒരുമാസത്തിനുള്ളില്‍ 17 തവണയാണ് ഇന്ധനവില കൂട്ടിയത്.
ചൊവ്വാഴ്ച പെട്രോളിന് 26 പൈസവരെയും ഡീസലിന് 24 പൈസ വരെയുമാണ് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 94.33 രൂപയില്‍നിന്ന് 94.59 രൂപയായും ഡീസലിന് 89.74 രൂപയില്‍നിന്ന് 89.98 രൂപയുമായാണ് ചൊവ്വാഴ്ച കൂടിയത്.
അസംസ്‌കൃത എണ്ണയുടെ വിലവര്‍ധന ചൂണ്ടിക്കാട്ടിയാണ് തുടര്‍ച്ചയായി വിലകൂട്ടുന്നത്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താന്‍ കാരണമെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
https://www.facebook.com/Malayalivartha