ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം... സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 51,799ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 15,541ലുമാണ് വ്യാപാരം
രണ്ടാംദിവസവും ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 15,550ന് താഴെയെത്തി. സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 51,799ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 15,541ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1006 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 551 ഓഹരികള്‍ നഷ്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, ഐടിസി ഓഹരികള്‍ രണ്ടുശതമാനം നഷ്ടത്തിലാണ്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ടൈറ്റാന്‍, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha