കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്...
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.
വില കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് വില 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന് 90ഉം ആണ് കൊച്ചിയിലെ വില.
ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നത് ഇത് 44ാം തവണയാണ്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വിലക്കയറ്റം എന്നാണ് എണ്ണക്കമ്ബനികളുടെ വാദം.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.
"
https://www.facebook.com/Malayalivartha