രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 9.7 ശതമാനം വര്‍ധന
രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 9.7 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ലോക് ബാങ്ക് റിപ്പോര്‍ട്ട്. 2013ലെ 1,487 ഡോളറില്‍നിന്ന് 2014ല്‍ 1,631 ഡോളറായാണ് വര്‍ധിച്ചത്. 2012നെ അപേക്ഷിച്ച് 2013ലും ആളോഹരി വരുമാനം വര്‍ധിച്ചിരുന്നു. 0.4 ശതമാനമായിരുന്നു അന്നത്തെ വര്‍ധന. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് 2011ലെ ആളോഹരി വരുമാനമായ 1,503 ഡോളറിന് മുകളിലെത്തുന്നത്. ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്ത് 169 ാമത്തെ സ്ഥാനമമാണ് ഇന്ത്യയുടേത്.
201213 കാലയളിവിനെ അപേക്ഷിച്ച് 2014ലില്‍ (ഡോളറിനെതിരെ) രൂപയുടെ മൂല്യത്തില്‍ കുറവുണ്ടായിട്ടും ആളോഹരി വരുമാനത്തില്‍ വര്‍ധനവാണുണ്ടായത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം രണ്ട് ലക്ഷം കോടി ഡോളര്‍ കടന്നതായും ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2013ലെ 1.86 ലക്ഷം കോടിയില്‍നിന്ന് 2.067 ലക്ഷം കോടിയായാണ് വര്‍ധിച്ചത്. മൊത്തം ആഭ്യന്തര ഉത്പാദനം ഒരു ലക്ഷം കോടി ഡോളറിലെത്താന്‍ 60 വര്‍ഷമാണെടുത്തത്. തുടര്‍ന്നുള്ള എഴ് വര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കാനായെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha