രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 27 പൈസയും ഡീസല്‍ വില 28 പൈസയും വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 94.76 രൂപയും ഡീസലിന് 85.66 രൂപയുമാണ്.
മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇവിടെ പെട്രോള്‍ 100.98 രൂപയും ഡീസല്‍ 92.99 രൂപയുമായി വര്‍ധിച്ചു.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് ഇവിടെ 105.28 രൂപയാണ് വില.
ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.23 രൂപയും ഡീസലിന് 90.38 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 94.76 രൂപയും ഡീസലിന് 88.51 രൂപയുമായി നില്‍ക്കുന്നു.
ചരക്ക് കൂലി, വാറ്റ് നികുതി, പ്രാദേശിക നികുതി എന്നിവ അനുസരിച്ച് വിവിധ നഗരങ്ങളില്‍ ഇന്ധന വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഈടാക്കുന്ന രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശും മഹാരാഷ്ട്രയുമാണ്. ഇവിടങ്ങളില്‍ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 100 കടന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ വര്‍ധനവുണ്ടായി.
https://www.facebook.com/Malayalivartha