ഇന്ധനവില കത്തുന്നു....പെട്രോളിനും ഡീസലിനും 28 പൈസ വീതം വര്‍ദ്ധിച്ചു.... കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില സെഞ്ചുറി കടന്നു
ഇന്ധനവില കത്തുന്നു....പെട്രോളിനും ഡീസലിനും 28 പൈസ വീതം വര്‍ദ്ധിച്ചു.... കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില സെഞ്ചുറി കടന്നു.
കേരളത്തിലെ പെട്രോള്‍ വില സെഞ്ചുറിക്കരികെയാണ്. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില.
കോവിഡും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്‍ക്കുമിടെ ഈ വര്‍ഷം മാത്രം 44 തവണ ഇന്ധന വില കൂട്ടി. ഇടയ്ക്കു കണ്ണില്‍ പൊടിയിടാനായി വെറും നാലു തവണ നാമമാത്ര പൈസ കുറച്ചത്.
രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്. 2008ല്‍ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഭരണകാലത്തു ക്രൂഡ് ഓയില്‍ വില ബാരലിന് 132.47- 145.31 ഡോളര്‍ വരെ കൂടിയപ്പോഴും ഇന്ത്യയില്‍ പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായിരുന്നു വില.
ഇപ്പോള്‍ ക്രൂഡ് ബാരല്‍ വില 71 ഡോളര്‍ ഉള്ളപ്പോഴാകട്ടെ രാജ്യത്ത് ചില്ലറ വില്‍പനവില ഇരട്ടിയാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേയ് നാലു മുതല്‍ 18 തവണയാണു വില കൂട്ടിയത്.
"
https://www.facebook.com/Malayalivartha