രൂപയുടെ വിപണി മൂല്യം കരുത്തോടെ മുന്നേറുന്നു
രൂപയുടെ വിപണി മൂല്യം തുടര്‍ച്ചയായ ആറാം ദിനവും മുന്നേറുന്നു. ഇന്ന് എട്ടു പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 63.32ലാണു വ്യാപാരം നടക്കുന്നത്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി രൂപയെ ബാധിച്ചിട്ടില്ലെന്നാണു സൂചനകള്‍. ഇന്നലെ രൂപ നാലു പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. 63.40ലായിരുന്നു ഇന്നലെ വിനിമയം അവസാനിപ്പിച്ചത്. എന്നാല്‍, യൂറോയ്ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. ഡോളറിനെതിരെ 1.3 ശതമാനമാണു മൂല്യത്തില്‍ കുറവുണ്ടായത്.
ഓഹരി വിപണികളില്‍ ഇന്നും മുന്നേറ്റം ദൃശ്യമാണ്. മുംബൈ സൂചിക 62 പോയിന്റും ദേശീയ സൂചിക 20 പോയിന്റും ഉയര്‍ന്നു വ്യാപാരം പുരോഗമിക്കുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha