ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 56 പോയന്റ് ഉയര്‍ന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 15,756ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 56 പോയന്റ് ഉയര്‍ന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തില്‍ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര ഓഹരി സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞ് വരുന്നതും വാക്സിനേഷന്‍ പ്രതീക്ഷയും വിപണിക്ക് കരുത്തേകി.
അതേ സമയം സെക്ടറല്‍ സൂചികകളില്‍ പ്രതികരണം സമ്മിശ്രമാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.4 ശതമാനം നഷ്ടത്തിലാണ്. പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും 0.5ശതമാനം ഉയര്‍ന്നാണ് വ്യാപാരം പുരോഗമിക്കുന്നത് .
എസ്ബിഐ, ടാറ്റമോട്ടോഴ്സ്, സണ്‍ ഫാര്‍മ, സിപ്ല, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha