വ്യവസായ വികസന കോര്‍പ്പറേഷന്‍ ലാഭവിഹിതം കൈമാറി
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 1.75 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു കൈമാറി. വ്യവസായ ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീനയാണ് ലാഭവിഹിതത്തിന്റെ ചെക്ക് മന്ത്രിക്കു കൈമാറിയത്.
എട്ടുവര്‍ഷമായി തുടര്‍ച്ചയായി കെഎസ്‌ഐഡിസി സര്‍ക്കാരിനു ലാഭവിഹിതം നല്‍കുന്നുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 152.38 കോടി രൂപയുടെ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ക്ക് കോര്‍പറേഷന്‍ അംഗീകാരം നല്‍കി. 54 കോടി രൂപയുടെ നേരിട്ടുള്ള വായ്പാ പിന്തുണയും 18.37 കോടി രൂപയുടെ ഓഹരി മൂലധന സഹായവും ഇതിലുള്‍പ്പെടും.
60 കോടി രൂപയുടെ വിവിധ വായ്പകള്‍ കൊടുത്തപ്പോള്‍ 101 കോടി രൂപ തിരിച്ചടവായി ലഭിച്ചു. 53.48 കോടി രൂപയാണ് 2013-14ലെ കോര്‍പറേഷന്റെ വരുമാനം. ലാഭം 30.49 കോടി രൂപയും. 2014 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ശരാശരി 409.72 കോടി രൂപയുടെ വായ്പയാണ് നിലവിലുള്ളത്. 38.73 കോടി രൂപ ഇതിന്റെ പലിശയിനത്തില്‍ ലഭിച്ചതിലൂടെ ശരാശരി 9.45 ശതമാനം തിരിച്ചുവരവ് ലഭ്യമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha