ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു
ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു.പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ബുധനാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും വര്‍ധിച്ചിരുന്നു.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്ബനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. ജൂണില്‍ മാത്രം ഇതുവരെ അഞ്ച് തവണ വില വര്‍ധിപ്പിച്ചു.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95.56 രൂപയും ഡീസലിന് 86.47 രൂപയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനിടെ ഡല്‍ഹിയില്‍ മാത്രം പെട്രോളിന് ലിറ്ററിന് 5.01 രൂപയാണ് കൂടിയത്. ഡീസലിന് 5.56 രൂപയും.
മേയ് ആദ്യം മുതലുള്ള വില വര്‍ധനയെത്തുടര്‍ന്ന് കുറഞ്ഞത് ആറ് സംസ്ഥാനങ്ങളിലെങ്കിലും പെട്രോള്‍ വില ലിറ്ററിനു 100 രൂപ കടന്നിരിക്കുകയാണ്. മേയ് ആദ്യം മുതല്‍ ലിറ്ററിന് 4.9 രൂപയാണ് വര്‍ധിച്ചത്.
" f
https://www.facebook.com/Malayalivartha