ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 377 പോയന്റ് നഷ്ടത്തില്‍ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയര്‍ന്ന് 15,662ലുമാണ് വ്യാപാരം
റെക്കോഡ് നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ തിരുത്തല്‍. വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ പ്രധാന സൂചികകളെല്ലാം നഷ്ടത്തിലായി.
സെന്‍സെക്സ് 377 പോയന്റ് നഷ്ടത്തില്‍ 52,107ലും നിഫ്റ്റി 136 പോയന്റ് ഉയര്‍ന്ന് 15,662ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഐടിസി, നെസ് ലെ, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ഇന്‍ഫോസിസ്, ടിസിഎസ്, ടൈറ്റാന്‍, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ ഐടി മാത്രമാണ് നേട്ടത്തിലുള്ളത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക രണ്ട് ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.5ശതമാനവും താഴ്ന്നു.
https://www.facebook.com/Malayalivartha