ചെറിയ പെരുന്നാളിനു നാ്ട്ടില്‍ വരാനിരിക്കുന്ന ഗള്‍ഫ് മലയാളികള്‍ ആശങ്കയില്‍; വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
ചെറിയ പെരുന്നാളിന് നാട്ടിലേയ്ക്ക് വരാനിരിക്കുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ പിഴിയുന്നു. ഒരു ടിക്കറ്റിന് ഏഴായിരം രൂപ വരെ കുത്തനെ കൂട്ടി എയര്‍ഇന്ത്യയും പ്രവാസികളുടെ പോക്കറ്റടിക്കുകയാണ്.
ദുബൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് 24,500 രൂപയാണ് എയര്‍ഇന്ത്യയുടെ യാത്രാക്കൂലി. എന്നാല്‍, ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000 ആയി കുതിച്ചു. 16,000 രൂപയുള്ള ദുബൈ.കൊച്ചി വിമാന ടിക്കറ്റിന് 23,000 രൂപയായി. ഇതേവിമാനത്തില്‍ കോഴിക്കോട്ടേയ്ക്കു പറക്കണമെങ്കില്‍ പിന്നെയും കൊടുക്കണം 6,500 രൂപ.
തിരക്കിനനുസരിച്ച് വരും ദിവസങ്ങളിലും നിരക്കില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കാം. മാത്രമല്ല, റണ്‍വെ നവീകരണത്തിന്റെ പേരില്‍ ചെറിയ വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്ന കരിപ്പൂരില്‍ ചരക്കുഗതാഗതത്തെയും നിരക്ക് വര്‍ധന ബാധിക്കും. എയര്‍ഇന്ത്യയെ കൂടാതെ എമിറേറ്റ്സ്, ജെറ്റ് എയര്‍വേയ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികളും ഇരട്ടിയിലധികമാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha