പെട്രോള്‍ വില നൂറിലേക്ക്...ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിച്ചു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 98.70 രൂപയും ഡീസല്‍ വില 93.93 രൂപയും എത്തി.
കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധനവില വര്‍ദ്ധിച്ച്ത് സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ 6 മാസത്തിനിടയില്‍ 46 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. 180 ദിവസത്തിനിടയില്‍ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും വര്‍ധിച്ചു.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബിഹാര്‍, മണിപ്പൂര്‍, ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രാജ്യങ്ങളില്‍ പെട്രോള്‍ വില നൂറുകടന്നു. ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ചില ഇടങ്ങളില്‍ ഡീസല്‍ വിലയും നൂറ് കടന്നു.
അതേസമയം കോവിഡ് മഹാമാരിക്കിടയില്‍ പല കുടുംബങ്ങളിലും ജോലി ഇല്ലാതെ ആളുകള്‍ വീട്ടില്‍ കഴിയുകയാണ്. പെട്രോള്‍ വില ഇങ്ങനെ അനുദിനം വര്‍ദ്ധിക്കുന്നതുകാരണം അവര്‍ക്ക് അത്യാവശ്യത്തിനായി പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല.
"
https://www.facebook.com/Malayalivartha