നഷ്ടം ആവര്‍ത്തിച്ച് ഓഹരി വിപണി... സെന്‍സെക്സില്‍ 282 പോയന്റാണ് നഷ്ടം... നിഫ്റ്റി 89 പോയന്റ് താഴ്ന്നു. സെന്‍സെക്സ് 52,219ലും നിഫ്റ്റി 15,678ലുമാണ് വ്യാപാരം
നഷ്ടം ആവര്‍ത്തിച്ച് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. 2023 മുതല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സെന്‍സെക്സില്‍ 282 പോയന്റാണ് നഷ്ടം. നിഫ്റ്റി 89 പോയന്റ് താഴ്ന്നു. സെന്‍സെക്സ് 52,219ലും നിഫ്റ്റി 15,678ലുമാണ് വ്യാപാരം ആരംഭിച്ചത്.
നെസ് ലെ, എല്‍ആന്‍ഡ്ടി, ഐടിസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
എച്ച്സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്സ്, ടിസിഎസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റല്‍ സൂചിക 1.5ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനം താഴ്ന്നു
https://www.facebook.com/Malayalivartha