സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് ... ജനങ്ങള്‍ നെട്ടോട്ടത്തില്‍
സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് അടുക്കുന്നു. ഇന്ന് 27 പൈസ കൂട്ടിയതോടെ തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ 97 പൈസയായി. ഡീസലിന് 30 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസലിന് 94 രൂപ 23 പൈസയായി..കോവിഡ് പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ സാധാരണക്കാരായ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്നു..
കൊച്ചിയില്‍ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വര്‍ധിപ്പിച്ചത്.
ഇന്നലെ കേരളത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച വില കൂട്ടിയതിന് ശേഷം ഇന്നാണ് വീണ്ടും വര്‍ധിക്കുന്നത്. ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയും വര്‍ധിച്ചിരുന്നു.
മെയ് മാസത്തില്‍ 16 തവണ വില വര്‍ധിപ്പിച്ചിരുന്നു. മെയ് മെയ് നാലിന് ശേഷമാണ് എണ്ണ കമ്പനികള്‍ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 18 ദിവസം തുടര്‍ച്ചയായി എണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
https://www.facebook.com/Malayalivartha