ഓഹരി വിപണിയില്‍ ഉണര്‍വ്... സെന്‍സെക്സ് 194 പോയന്റ് ഉയര്‍ന്ന് 52,517ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 15,742ലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്. നിഫ്റ്റി 15,750 നിലവാരത്തിലെത്തി. ആഗോള വിപണികളിലെ സമ്മിശ്ര പതികരണത്തിനിടയിലാണ് ഈ നേട്ടം.
സെന്‍സെക്സ് 194 പോയന്റ് ഉയര്‍ന്ന് 52,517ലും നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 15,742ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 0.8ശതമാനം ഉയര്‍ന്നു.
ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, ടെക്മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha