ഇന്ധനവില കത്തുന്നു..... പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല...
പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലാണ്. വെള്ളിയാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും എണ്ണക്കമ്ബനികള്‍ വര്‍ധിപ്പിച്ചിരുന്നു.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.93 രൂപയും ഡീസലിന് 87.69 രൂപയുമാണ്. മുംബൈയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. ഒരു ലിറ്റര്‍ പെട്രോളിന് 103.08 രൂപയും ഡീസലിന് 95.14 രൂപയുമാണ്.സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 7 ഇടങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നു.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടന, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില നൂറ് കന്നത്. കേരളത്തിലും പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98.97രൂപയും ഡീസലിന് 94.23 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 97.15 രൂപയും ഡീസലിന് 92.52 രൂപയുമാണ്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വര്‍ധിപ്പിച്ചത്.
ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98.14 രൂപയും ഡീസലിന് 92.31 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 96.84 രൂപയും ഡീസലിന് 90.54 രൂപയുമാണ്.
"
https://www.facebook.com/Malayalivartha