ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 524 പോയന്റ് നഷ്ടത്തില്‍ 51,819ലും നിഫ്റ്റി 164 പോയന്റ് താഴ്ന്ന് 15,518ലുമാണ് വ്യാപാരം
ആഗോള വിപണികളിലെ സമ്മര്‍ദം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്സ് 524 പോയന്റ് നഷ്ടത്തില്‍ 51,819ലും നിഫ്റ്റി 164 പോയന്റ് താഴ്ന്ന് 15,518ലുമാണ് വ്യാപാരം ആരംഭിച്ചത്.
നെസ് ലെ, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, ടൈറ്റാന്‍, ഡോ.റെഡ്ഡീസ്, ഐടിസി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവര്‍ഗ്രിഡ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക്, മെറ്റല്‍ സൂചികകള്‍ രണ്ടുശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.9ശതമാനവും 0.7ശതമാനവും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha