ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 151 പോയന്റ് നേട്ടത്തില്‍ 52,739ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 15,823ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 15,800ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതും പ്രാദേശികമായി ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതും വിപണിക്ക് കരുത്തായി. സെന്‍സെക്സ് 151 പോയന്റ് നേട്ടത്തില്‍ 52,739ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 15,823ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, ഡിവീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha