ബിറ്റ്കോയിന്റെ മൂല്യത്തില്‍ നേരിയ തോതില്‍ വര്‍ദ്ധനവ്
ബിറ്റ്കോയിന്റെ മൂല്യം ഇന്ന് നേരിയ തോതില്‍ ഉയര്‍ന്നു. 3.44 ശതമാനം നേട്ടത്തില്‍ 33,833.81 നിലവാരത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത് .
ഇതിനു മുമ്ബ് ജനുവരിയിലാണ് 29,000 നിലവാരത്തിലേയ്ക്ക് ബിറ്റ്കോയിന്റെ മൂല്യം കൂപ്പ് കുത്തിയത് . 2020ന് ശേഷം മൂല്യത്തില്‍ നാലിരട്ടിയിലേറെ വര്‍ധനവുണ്ടായശേഷമാണ് ഈ തകര്‍ച്ച.
ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 65,000 ഡോളറിലേയ്ക്ക് കറന്‍സിയുടെ മൂല്യം കുതിച്ചിരുന്നു .ഖനനത്തിന് ഗണ്യമായി ഊര്‍ജം ഉപയോഗിക്കുന്നുണ്ടെന്ന കാരണത്താല്‍ ഇലോണ്‍ മസ്‌ക് ബിറ്റ്കോയിന്‍ നിക്ഷേപത്തില്‍നിന്ന് പിന്മാറിയതാണ് തുടക്കത്തില്‍ തിരിച്ചടി നേരിട്ടത് .
ഇപ്പോഴിതാ ചൈനയും രംഗത്ത് . ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തരുതെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ചൈന നിര്‍ദേശം നല്‍കിയതാണ് ഇന്നലെ ബിറ്റ്കോയിന്റെ മൂല്യം കൂപ്പ് കുത്താനിടയായത് .
"
https://www.facebook.com/Malayalivartha