സെഞ്ച്വറി കടന്ന് പെട്രോള്‍ വില....കേരളത്തില്‍ സൈക്കിള്‍ തരംഗമാവുന്നു......
പെട്രോള്‍ വില സെഞ്ച്വറി കടന്ന സാഹചര്യത്തില്‍ കേരളത്തില്‍ സൈക്കിള്‍ തരംഗമാവുന്നു. ലോക്ഡൗണിന് പിന്നാലെ വന്‍ പ്രതീക്ഷയാണ് സൈക്കിള്‍ വിപണിയിലുള്ളത്.
ജനങ്ങളുടെ ദുരിതം വകവെക്കാതെ ഇന്ധനകമ്ബനികള്‍ വീണ്ടും വില വര്‍ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 98.58ഉം ഡീസലിന് 93.80ഉം രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 98.21ഉം ഡീസലിന് 95.16ഉം ആയി വര്‍ധിച്ചു.
രണ്ടാം കോവിഡ് തരംഗ ശേഷം നാലുദിവസം മാത്രം തുറന്ന വിപണിയില്‍ ഒന്നാം ലോക്ഡൗണ്‍ കാലത്തിന് സമാനമായ ചലനമാണുള്ളത്. ഒന്നാം ലോക്ഡൗണില്‍ 50 ശതമാനത്തിലേറെ സൈക്കിളുകളാണ് കൂടുതലായി വിറ്റഴിഞ്ഞത്.
കേരളത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം സൈക്കിളുകളാണ് വില്‍ക്കുന്നത്. ഇതിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഇക്കുറി ലോക്ഡൗണ്‍ വേളയില്‍ സൈക്കിളിന് പുറമെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പനയാണ് കൂടിയത്. ചെയിന്‍, ടയര്‍, ഫ്രീവില്‍ അടക്കം വിവിധ സാധനങ്ങള്‍ 20 ശതമാനത്തിലേറെ അധിക വില്‍പനയുണ്ടായി.
കഴിഞ്ഞ വര്‍ഷത്തേത് പോലെ സൈക്കിള്‍ വില്‍പനയും 50 ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒന്നാം ലോക്ഡൗണില്‍ ഗിയര്‍ സൈക്കിളുകളാണ് കൂടുതല്‍ വിപണി കീഴടക്കിയത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ഐ.ടി, ബാങ്ക് ജീവനക്കാരാണ് 18,000 മുതല്‍ 40,000 രൂപവരെയുള്ളവ വാങ്ങിയത്. 4500 രൂപ മുതല്‍ ലക്ഷങ്ങള്‍ വലമതിക്കുന്ന സൈക്കിളുകള്‍ വിപണിയിലുണ്ട്.
അഞ്ചുമുതല്‍ കൂടിയാല്‍ 10 കിലോമീറ്റര്‍ വരെ പരിധിയിലേ നല്ലൊരു ശതമാനം പേരും സൈക്കി ള്‍ ഉപയോഗിക്കൂ. അതിനാല്‍ ബാറ്ററി, വൈദ്യുതി വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുന്നു.
"
https://www.facebook.com/Malayalivartha