ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു.... ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിപ്പിച്ചു
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് 1.23 രൂപയും വര്‍ധിച്ചു.
മെയ് നാലിന് ശേഷം ഇത് 31ാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 100.44 രൂപയായി ഉയര്‍ന്നു. ഡീസലിന് 95.45 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ്.
രാജ്യത്ത് പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഭോപ്പാലിലാണ് ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 106.71 രൂപയാണ്. ഡീസലിന് 97.63 രൂപയും. നിലവില്‍ കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പെട്രോളിന് 100 രൂപ കടന്നു.
https://www.facebook.com/Malayalivartha