കാര്യമായ നേട്ടമില്ലാതെ വിപണി... സെന്‍സെക്സ് 7 പോയന്റ് നേട്ടത്തില്‍ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 15,808ലുമാണ് വ്യാപാരം
കാര്യമായ നേട്ടമില്ലാതെ ചൊവാഴ്ചയുംവിപണി. സെന്‍സെക്സ് 7 പോയന്റ് നേട്ടത്തില്‍ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഐഒസി, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, റിലയന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha