സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്.... പവന് 80രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്.... പവന് 80രൂപ യും ഗ്രാമിന് 10 രൂപയും വര്‍ദ്ധിച്ചു.. ഇതോടെ പവന് 35440 രൂപയായി. ഗ്രാമിന് 4430 രൂപയും.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടി. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് പവന് വര്‍ധിച്ചത്.
ഫെബ്രുവരിയില്‍ പവന് 2640 രൂപ കുറഞ്ഞു. മാര്‍ച്ചിലാകട്ടെ 1560 രൂപയും. എന്നാല്‍ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വര്‍ണവില വര്‍ധിച്ചു. ജൂണില്‍ പവന് 2000 രൂപ കുറഞ്ഞു.
സ്വര്‍ണത്തിന് ഏറെ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും സ്വര്‍ണ വിപണിയെ ബാധിക്കും. രൂപ-ഡോളര്‍ വിനിമയ നിരക്ക്,ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha