ഇന്ധനവില കത്തുന്നു..... തിരുവനന്തപുരത്ത് പെട്രോള്‍ വില 101 കടന്നു..... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
ഇന്ധനവില കത്തുന്നു..... തിരുവനന്തപുരത്ത് പെട്രോള്‍ വില 101 കടന്നു..... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍.
കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്താണ് ഇന്ധനവിലയും പാചകവാതകവിലയുടെയും വര്‍ദ്ധനവ്. ജോലിയില്ലാതെ മാസങ്ങളായി വീടുകള്‍ ഒതുങ്ങിക്കൂടുന്നവര്‍ നിരവധിയാണ്. അവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. അതിനിടയിലെ ഈ വില വര്‍ദ്ധനവിനെതിരെ ജനങ്ങള്‍ക്ക് കടുത്ത അമര്‍ഷമാണ്.
അതേസമയം ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം കോഴിക്കോട് പെട്രോളിന് 100.31 രൂപ, ഡീസല്‍ 94.95 രൂപയുമായി ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha