സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു... പെട്രോള്‍ ലിറ്ററിന് 35 പൈസ കൂടി
സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. കൊച്ചി നഗരത്തിലും പെട്രോളിന് 100 കടന്നു. ഇതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു.
കൊച്ചിയില്‍ പെട്രോളിന് 100.08 രൂപയാണ്. തിരുവനന്തപുരത്ത് 101.84 രൂപയും കോഴിക്കോട് 100.33 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വിലയില്‍ വര്‍ധനയില്ല.
ഇന്ധന നീക്കത്തിനായുള്ള ചെലവ് കുറവായിനാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് എറണാകുളത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു നില്‍ക്കുകയാണ് പതിവ്. 35 പൈസ കൂടിയ ഇന്നലെയാണ് നിരക്ക് സെഞ്ച്വറി തികച്ചത്. ഡീസല്‍ വിലയും ജില്ലയില്‍ കത്തിക്കയറി. നേര്യമംഗലത്ത് തന്നെയാണ് വില കൂടുതല്‍. 94 രൂപ 62 പൈസ. ശരാശരി 94രൂപ 30പൈസ.
ഇന്നോ നാളെയോ ജില്ലയില്‍ എല്ലായിടത്തും പെട്രോള്‍ നൂറടിക്കും. ആ വിധമാണ് കുതിപ്പ്. പ്രീമിയം പെട്രോളിനു രണ്ടാഴ്ച മുന്‍പു തന്നെ 100 കടന്നിരുന്നു. ഇന്ധന വില കുതിക്കുമ്പോള്‍ അന്തംവിട്ടു നില്‍ക്കുകയാണു ജനം. ലോക്ക്ഡൗണിന്റെ ദുരിതങ്ങളില്‍ നിന്നു പുറത്തുകടക്കാന്‍ പെടാപ്പാട് പെടുന്നതിനിടെയാണു പെട്രോള്‍ വിലയുടെ രൂപത്തില്‍ ഇരുട്ടടിയെത്തുന്നത്.
ജോലിക്കും മറ്റുമായി സ്വന്തം വാഹനത്തില്‍ പോകുന്നവരെയാണു വില നേരിട്ടു ബാധിക്കുന്നത്. വിലക്കയറ്റവും യാത്രാനിരക്ക് വര്‍ദ്ധനയും വേറെ വരും.
ഇന്ധനവില ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ദിവസവേതനക്കാരുടെ അന്നം മുട്ടും. ഇന്ധന വിലക്കയറ്റം ആദ്യം പ്രതിഫലിക്കുന്നതു ആവശ്യ സാധനങ്ങള്‍ക്കായതിനാല്‍ കൊവിഡ് കാലത്തും വിലക്കയറ്റം കൂടുതല്‍ പ്രതിസന്ധിക്ക് വഴിയൊരുക്കും.
" f
https://www.facebook.com/Malayalivartha