ഇന്ധവില കുതിക്കുന്നു..... ഇന്നും പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂടി... തിരുവനന്തപുരത്ത് പെട്രോള്‍ വില 102 കടന്നു, സാധാരണക്കാര്‍ ദുരിതത്തില്‍
ഇന്ധവില കുതിക്കുന്നു..... ഇന്നും പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂടി... തിരുവനന്തപുരത്ത് പെട്രോള്‍ വില 102 കടന്നു, സാധാരണക്കാര്‍ ദുരിതത്തില്‍.
ദിനം പ്രതി ഇന്ധനവില കൂടുന്നത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ജോലിയില്ലാതെ കഴിയുന്ന സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാന്‍ നിവര്‍ത്തിയില്ലാതായി. ഒരു അത്യാവശ്യകാര്യത്തിനായി പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ. ജനങ്ങളാകെ ബുദ്ധിമുട്ടിലാണ്. പല പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടാകാത്തത് ഏറെ സങ്കടകരമാണ്.
വളരെ തുച്ഛമായ ശമ്പളത്തില്‍ ജോലിക്ക്ു പോകുന്നവര്‍ക്ക് ആ തുക പെട്രോളടിക്കാനെ തികയുന്നുള്ളൂ. നിത്യേനയുള്ള ചെലവിനു പോലും കാശില്ലാത്ത അവസ്ഥ. ഇതിനെല്ലാം ഒരു പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്.
മിക്ക സ്ഥലത്തും പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ 100.42 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 102.19 രൂപയും ഡീസലിന് 96.11 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.71 രൂപയുമാണ് ഇന്നത്തെ വില.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha