തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പെട്രോള്‍ വിലയില്‍ മാറ്റമില്ല
തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പെട്രോള്‍ വിലയില്‍ മാറ്റമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരുടെ വില വിജ്ഞാപന പ്രകാരം രണ്ടുമാസത്തിനിടെ ആദ്യമായി താഴേക്കു പോയ ഡീസല്‍ വിലയും അതേനിലയില്‍ തുടരുന്നു
മെയ് നാലിന് ശേഷം, ജൂലൈ 12 വരെ 39 തവണയാണ് പെട്രോള്‍ വില ഉയര്‍ന്നത്. ഡെല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 101 രൂപയ്ക്ക് മുകളിലാണ്.
ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 101.19 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വിലവിവര പ്രകാരം ഡീസല്‍ വില ലിറ്ററിന് 89.72 രൂപയായി.
മുംബൈയില്‍ പെട്രോള്‍ വില മാറ്റമില്ലാതെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ലിറ്ററിന് 107.20 രൂപയ്ക്കു വില്‍ക്കുന്നു. മെയ് 29 ന് മുംബൈ ലിറ്ററിന് 100 രൂപയില്‍ കൂടുതല്‍ പെട്രോള്‍ വില്‍ക്കുന്ന രാജ്യത്തെ ആദ്യത്തെ മെട്രോ ആയി.
ഡീസല്‍ വിലയും അതേപടി തുടരുകയും ലിറ്ററിന് 97.29 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്നാട്, കേരളം, ബീഹാര്‍, പഞ്ചാബ്, ലഡാക്ക്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ കടന്നു.
https://www.facebook.com/Malayalivartha