ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 115 പോയന്റ് ഉയര്‍ന്ന് 53,019ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തില്‍ 15,873ലുമാണ് വ്യാപാരം
ആഗോള വിപണികളെ അതിജീവിച്ച് രാജ്യത്തെ സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 115 പോയന്റ് ഉയര്‍ന്ന് 53,019ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തില്‍ 15,873ലുമാണ് വ്യാപാരം ആരംഭിച്ചത്.
മികച്ച പാദഫലം പുറത്തവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ ഒരുശതമാനത്തോളം കുതിപ്പുണ്ടായി. തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം കിറ്റക്സിന്റെ ഓഹരി സമ്മര്‍ദത്തിലായി. അഞ്ച് ശതമാനം നഷ്ടത്തില്‍ 195 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.25ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.5ശതമാനവുംനേട്ടത്തിലാണ്.
വിപ്രോ, ഏഞ്ചല്‍ ബ്രോക്കിങ്, ടാറ്റ ഇലക്സി, എല്‍ആന്‍ഡ്ടി ഇന്‍ഫോടെക് തുടങ്ങി 22 കമ്പനികളാണ് വ്യാഴാഴ്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
"
https://www.facebook.com/Malayalivartha