വിപണിയില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ 52,351ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715ലുമാണ് വ്യാപാരം
വിപണിയില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ 52,351ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715ലുമാണ് വ്യാപാരം . രണ്ടാമത്തെ ദിവസവും വിപണി നഷ്ടത്തിലായി.
ആഗോളതലത്തില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ 52,351ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 15,715ലുമാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സൂചികകളും നഷ്ടത്തിലാണ്.
ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
അള്‍ട്രടെക് സിമെന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ, ഐടിസി, എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, ടൈറ്റാന്‍, മാരുതി സുസുകി, ടിസിഎസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
" f
https://www.facebook.com/Malayalivartha