സ്വര്‍ണ വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍
സ്വര്‍ണ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച രാവിലെമാത്രം നാല് ശതമാനമാണ് വിലയിടിഞ്ഞത്. ചൈന വ്യാപകമായി വിറ്റഴിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. രണ്ട് മിനുട്ടിനിടെ ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ചില്‍ 500 കിലോ സ്വര്‍ണമാണ് വിറ്റഴിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1,088.05 ഡോളറാണ് നിലവില്‍ സ്വര്‍ണത്തിന്റെ വില. 2010 മാര്‍ച്ചിന് ശേഷം ഇതാദ്യമായാണ് ഇത്രയും വിലയിടിയുന്നത്. ഒരു വര്‍ഷത്തിനിടെ 6.4 ശതമാനമാണ് വിലയിടിവുണ്ടായത്.
ആഗോള വിപണിയിലെ വിലയിടിവ് ആഭ്യന്തര വിപണിയിലും ബാധിച്ചു. പത്ത് ഗ്രാമിന് 25,375 രൂപയിലാണ് എംസിഎക്‌സില്‍ വ്യാപാരം തുടങ്ങിയതെങ്കിലും ഉടനെ വില 24,904 രൂപയിലേയ്ക്ക് താഴ്ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha