രാജ്യത്ത് ഇന്ധനവില കഴിഞ്ഞ പത്തു ദിവസമായി മാറ്റമില്ലാതെ തുടരുന്നു
രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുന്‍പ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്.
കൊച്ചിയില്‍ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവില്‍. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതുമാണ് തല്ക്കാലികമായി വില വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം.
അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില.
ഉല്പാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.
https://www.facebook.com/Malayalivartha