ഓഹരി വിപണി രണ്ടാംദിവസവും റെക്കോഡ് ഭേദിച്ച് കുതിച്ചു... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 54,000 കടന്നു
ഓഹരി വിപണി രണ്ടാംദിവസവും റെക്കോഡ് ഭേദിച്ച് കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 54,000 കടന്നു. നിഫ്റ്റിയാകട്ടെ എക്കാലത്തെയും ഉയര്‍ന്ന ഉയരംകുറിച്ച് 16,236 നിലവാരത്തിലെത്തുകയുംചെയ്തു. 377 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. സൂചിക 54,200 പിന്നിടുകയുംചെയ്തു.
എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അരശതമാനത്തോളം ഉയര്‍ന്നു. സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha