പി.എഫ് പദ്ധതിയില്‍ പ്രവാസികള്‍ക്കും അംഗമാകാം
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച് പ്രവാസികള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമാകാമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ചെയര്‍മാന്‍ അറിയിച്ചു. പദ്ധതിയില്‍ അംഗമാകാന്‍ പ്രവാസികള്‍ യോഗ്യരാണോ എന്ന കാര്യത്തില്‍ പി.എഫ്.ആര്‍.ഡി.എയുമായി റിസര്‍വ് ബാങ്ക് നേരത്തെ ബന്ധപ്പെട്ടിരുന്നു.
തുടര്‍ന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ വിശദീകരണം നല്‍കുമെന്നാണ് അറിയിച്ചത്.
ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കി ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും അംഗമാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഇത്തരമൊരു പെന്‍ഷന്‍ സമ്പ്രദായമില്ല. അതിനാല്‍, പുതിയ തീരുമാനം പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് അസംഘടിത തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
പദ്ധതി നടത്തിപ്പിന് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയുമായും ദക്ഷിണേന്ത്യയിലെ ബാങ്കുകളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha