ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 16,313ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 16,313ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ ഐടി, ഫാര്‍മ, പൊതുമേഖല ബാങ്ക്, ഓട്ടോ സൂചികകളും നേട്ടത്തിലാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വോള്‍ട്ടാസ്, ഉജ്ജീവന്, ടാറ്റ പവര്‍, ടോറന്റ് പവര്‍, സെയില്‍, ഹിന്‍ഡാല്‍കോ തുടങ്ങി 100ലേറെ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.
https://www.facebook.com/Malayalivartha