മാറ്റമില്ലാതെ ഇന്ധനവില... പെട്രോള്‍ വില 100നു മുകളില്‍ തന്നെ
തുടര്‍ച്ചയായ ഇരുപത്തിമൂന്നാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഇന്ധനവില കൂട്ടിയില്ലെങ്കിലും പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ ലിറ്ററിന് നൂറിന് മുകളിലാണ് വില.
ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.84 രൂപയും ഡീസല്‍ വില 89.87 രൂപയുമായി തുടരുന്നു. മുംബൈയില്‍ ലിറ്ററിന് 107.83 രൂപയും ഡീസല്‍ ഒരു ലിറ്ററിന് 97.45 രൂപയുമാണ് വില. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപയുമാണ്.
ജൂലൈ 17 മുതല്‍ ഒരേ നിരക്കിലാണ് ഇന്ധനവില. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.
ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബീഹാര്‍, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു.
അതേസമയം, മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്ബറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
"
https://www.facebook.com/Malayalivartha