പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.... പെട്രോ്ള്‍ വില 100നു മുകളില്‍ തന്നെ
രാജ്യത്ത് തുടര്‍ച്ചയായ 25ാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോള്‍വില 101.84 രൂപയായി തുടരുകയാണ്. ഡീസലിന് രാജ്യ തലസ്ഥാനത്ത് 89.87 രൂപയാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപയും ഡീസലിന് 97.45 രൂപയുമാണ്.
ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് 94.39 രൂപയുമാണ്. കൊല്‍ക്കത്തയില്‍ വില യഥാക്രമം 102.08 രൂപ, 93.02 രൂപ, ഭോപ്പാലില്‍ 110.20, 98.67 രൂപ എന്നിങ്ങനെയാണ് ഇന്ധന നിരക്ക്.
കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മെയ് നാലു മുതലാണ് എണ്ണ കമ്ബനികള്‍ പ്രതിദിന ഇന്ധന വില വര്‍ധന പുനസ്ഥാപിച്ചത്.
വാറ്റ്, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ അനുസരിച്ച് ഇന്ധനവില ഓരോ സംസ്ഥാനത്തും ഓരോ നഗരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്, തൊട്ടുപിന്നില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ്.
" f
https://www.facebook.com/Malayalivartha