തയ്യൽ അറിയാവുന്നവർക്ക് കോവിഡ് കാലത്ത് വമ്പൻ ബിസിനസ്സ് അവസരം; പണം കയ്യിലെത്തിക്കുന്ന പി പി ഇ കിറ്റ്! കുറഞ്ഞ മുതൽ മുടക്കിൽ ലാഭം കൊയ്യാം
കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വസ്ത്രമാണ് പി പി ഇ കിറ്റ്. ആരോഗ്യ രംഗത്തുള്ളവർ കോവിഡ് കാലത്ത് ഇത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്.എന്നാൽ തയ്യൽ അറിയാവുന്നവർക്ക് ബിസിനസ് അവസരം കൂടെ തുറന്നിടുകയാണ്. പിപിഇ കിറ്റുകളുടെ നിർമാണവും വിൽപനയും കോവിഡ്കാലത്ത് ബിസിനസാക്കാവുന്നതാണ് .
ഈ സംരംഭം തയ്യൽ അറിയാവുന്ന ഏതൊരാൾക്കും നേരിട്ടു നടത്താവുന്നതാണ് . വീട്ടിൽ ഒരു തയ്യൽ മെഷീൻ എങ്കിലും ഉണ്ടെങ്കിൽ പിപിഇ കിറ്റുകളുടെ നിർമാണം നടത്താവുന്നതാണ്. ഒരു വ്യക്തിക്ക് 500 രൂപയെങ്കിലും പ്രതിദിനം എളുപ്പത്തിൽ ഉണ്ടാക്കാം. തയ്യൽ അറിയാവുന്ന വനിതകൾക്ക് ഇതൊരു കുടുംബ ബിസിനസായി ചെയ്യാവുന്നതാണ് .
പക്ഷേ ഇതിനെ സീസണൽ ബിസിനസ് എന്ന പരിഗണന നൽകി മാത്രമേ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളു. സാങ്കേതിക പരിജ്ഞാനം ഈ തൊഴിലിന് ആവശ്യമായി വരുന്നില്ല.
നോൺ വൂവൻ ഷീറ്റുകളാണ് അസംസ്കൃത വസ്തുക്കൾ . സ്വകാര്യ വിതരണക്കാരിൽനിന്നു ഇത് ലഭ്യമാകും. റോളുകളായി വാങ്ങുവാൻ മറക്കല്ലേ. ഒരു വ്യക്തിയുടെ ശരാശരിയായ പാകത്തിന് അനുസരിച്ച് പിപിഇ കിറ്റുകൾ ഡിസൈൻ ചെയ്യണം.
ശേഷം കട്ട് ചെയ്തെടുത്തിട്ട് തയ്യൽ മെഷീനിൽ സ്റ്റിച്ച് ചെയ്യണം. ബട്ടൻ പിടിപ്പിക്കുക. ഈ ബിസിനസ് ചെയ്യുമ്പോൾ വൃത്തി വളരെയധികം പ്രാധാന്യമാണ്.അതിനുവേണ്ടി വീടിന്റെ ഒരു മുറിയോ ഭാഗമോ പ്രത്യേകം മാറ്റിവയ്ക്കാൻ മറക്കല്ലേ.
ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചുള്ള വിൽപ്പന വളരെയധികം നേട്ടം കൊയ്യാൻ സാധിക്കും. ഓൺലൈൻ വഴിയും പിപിഇ കിറ്റുകൾ വിൽക്കാവുന്നതാണ് . ലാബുകൾ, മറ്റു ടെസ്റ്റിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വിൽപ്പന നടത്താം. ഇതിനുപുറമേ വ്യക്തികൾക്കും ആവശ്യമുണ്ട്.
ഹോസ്പിറ്റലുകൾ വഴിയും വിൽക്കാം . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ അവശ്യസേവന കേന്ദ്രങ്ങൾ, ആരോഗ്യ– ആശാ പ്രവർത്തകർ, ഇങ്ങനെ ധാരാളം രീതിയിൽ പിപിഇ കിറ്റുകൾക്കു വിപണി അവസരങ്ങൾ തുറന്നിട്ടിരിക്കുന്ന മേഖലകളാണ്.
എന്തൊക്കെ നിക്ഷേപങ്ങളാണ് നാം സജ്ജീകരിക്കേണ്ടുന്നത് എന്ന് നോക്കാം. വലിയ ഒരു ടേബിൾ , ഒരു കട്ടിങ് മെഷീനും ഓട്ടമാറ്റിക് സ്റ്റിച്ചിങ് മെഷീനും , രണ്ടോ മൂന്നോ തയ്യൽക്കാർ ഒരുമിച്ചു ചേർന്നുള്ള പൊതുവായ ഒരു കട്ടിങ് സംവിധാനം, ടേബിൾ, കട്ടിങ് മെഷീൻ, സ്റ്റിച്ചിങ് മെഷീൻ, കത്രിക എല്ലാം ചേർന്നാൽ പോലും 50,000 രൂപയുടെ നിക്ഷേപം മതിയാകും.
25 മുതൽ 30 വരെ കിറ്റുകൾ ഒരു ദിവസം തുന്നിയെടുക്കാൻ സാധിക്കും . 20 രൂപ ഏറ്റവും കുറഞ്ഞത് സ്റ്റിച്ചിങ് ചാർജ് ഇനത്തിൽ കിട്ടും. കിറ്റുകൾ മൊത്തം വാങ്ങി വിപണനം നടത്തുന്ന ധാരാളം വിതരണക്കാരും രംഗത്തുണ്ട്. . തീർച്ചയായും വളരെ നല്ലൊരു ബിസിനസ് ആണ് ഇത്.
https://www.facebook.com/Malayalivartha