2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം അഞ്ചുവർഷത്തെ താഴ്‌ചയിൽ ; കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ പബ്ളിക് എന്റർപ്രൈസസ് സർവേ ഞെട്ടിക്കുന്നത്
പൊതുമേഖലയുടെ ലാഭം 5 വർഷത്തെ താഴ്ചയിലേക്ക് എന്ന വിവരം ബിസിനസ് മേഖലയെ ഞെട്ടിക്കുന്നതാണ് .2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം അഞ്ചുവർഷത്തെ താഴ്‌ചയിൽ എത്തി.
കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ പബ്ളിക് എന്റർപ്രൈസസ് സർവേയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരത്തിലൊരു പതനത്തിലേക്ക് പോകാൻ കാരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട തളർച്ചയാണ്.
0.93 ലക്ഷം കോടി രൂപയായാണ് 2019-20ൽ ലാഭം ഇടിഞ്ഞത്. 2018-19ലെ 1.43 ലക്ഷം കോടി രൂപയിൽ നിന്നാണ് ഇത് സംഭവിച്ചിരിക്കുന്നത്. . 2015-16ൽ 1.14 ലക്ഷം കോടി രൂപ, 2016-17ൽ 1.25 ലക്ഷം കോടി രൂപ, 2017-18ൽ 1.23 ലക്ഷം കോടി രൂപയായിരുന്നു ലാഭം. 2018-19ൽ പൊതുമേഖലാ എണ്ണക്കമ്പനികൾ 32,149 കോടി രൂപയുടെ സംയുക്തലാഭം രേഖപ്പെടുത്തി .
പിറ്റേ വർഷം ഇടിഞ്ഞത് 3,230 കോടി രൂപയിലേക്ക് പതിച്ചു . സജീവമായ 256 പൊതുമേഖലാ സ്ഥാപനങ്ങളിൽ 171 എണ്ണമാണ് 2019-20ൽ ലാഭം കുറിച്ചത് എന്ത് ശ്രദ്ധേയം. 84 എണ്ണം നഷ്‌ടത്തിലേക്ക് കൂപ്പ്കുത്തി . ലാഭമോ നഷ്‌ടമോ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) രേഖപ്പെടുത്തിയില്ല.
എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തിൽ നിന്ന് കേന്ദ്രത്തിനുള്ള വിഹിതം 2018-18ലെ 3.52 ലക്ഷം കോടി രൂപയിൽ നിന്ന് 2019-20ൽ 3.7 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ് . എണ്ണക്കമ്പനികളാണ് കേന്ദ്രത്തിനുള്ള വിഹിതത്തിൽ ഏറ്റവുമധികം പങ്കുവഹിച്ചത്.
തൊട്ടുപിന്നാലെ തന്നെ 55 ശതമാനം കൽക്കരി, ട്രേഡിംഗ് ആൻഡ് മാർക്കറ്റിംഗ്, ഊർജ മേഖലയിലെ കമ്പനികളാണ് ഉള്ളത് . പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യവർദ്ധന 2018-19ലെ 5.8 ലക്ഷം കോടി രൂപയിൽ നിന്ന് എട്ട് ശതമാനം താഴ്‌ന്ന് 5.3 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു .
പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാർ നടത്തുന്ന നിക്ഷേപത്തിലും വൻ വർദ്ധനവ് സംഭവിച്ചിട്ടുണ്ട് .ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഉൾപ്പെടെ ഏതാനും കമ്പനികൾക്ക് ദീർഘകാല വായ്‌പകൾ അനുവദിച്ചതാണ് തുക ഉയർന്നത്. 2015-16ൽ 11.6 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപം. 2019-20ൽ ഇത് 21.6 ലക്ഷം കോടി രൂപയായി എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha