ഇന്ധനവില കുറച്ച് തമിഴ്നാട്... ബജറ്റില്‍ സംസ്ഥാന നികുതിയില്‍ മൂന്ന് രൂപയുടെ കുറവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍
ഇന്ധനവില കുറച്ച് തമിഴ്നാട്... ബജറ്റില്‍ സംസ്ഥാന നികുതിയില്‍ മൂന്ന് രൂപയുടെ കുറവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍.
രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധന തുടരുന്നതിനിടെയാണ് തമിഴ്‌നാട് ഇന്ധനവില കുറച്ചത്. ബജറ്റില്‍ സംസ്ഥാന നികുതിയില്‍ മൂന്ന് രൂപയുടെ കുറവാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം എക്സൈസ് നികുതിയില്‍ മൂന്ന് രൂപ കുറവ് വരുത്തുന്നതായും തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.
ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പെട്ടിട്ടുണ്ട് സ്റ്റാലിന്‍ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ ഗര്‍ഭകാല അവധി 12 മാസമായി വര്‍ധിപ്പിച്ചു.
സ്ത്രീ സംരംഭകര്‍ക്ക് 2,756 കോടി രൂപ വായ്പ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുസ്ലിം പള്ളികളുടേയും ക്രിസ്ത്യന്‍ ചര്‍ച്ചുകളുടേയും അറ്റകൂറ്റപ്പണിക്കായി ആറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍, എസ്.ടി വിഭാഗം എന്നിവര്‍ക്കായും പ്രത്യേക പദ്ധതികളുണ്ട്.
വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്രയ്ക്കായി 703 കോടി രൂപ സബ്സിഡി ബഡ്ജറ്റില്‍ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha