സെന്‍സെക്സ് 270 പോയന്റ് നഷ്ടത്തില്‍: നിഫ്റ്റി 8500ന് താഴെ
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 270 പോയന്റ് നഷ്ടത്തില്‍ 27834ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 8436ലുമാണ് വ്യാപാരം നടക്കുന്നത്.
469 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 442 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലും ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലുമാണ്.
മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് റിലാക്സോ ഫുട്ട് വെയറിന്റെ ഓഹരി വില എട്ട് ശതമാനത്തോളം ഉയര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha