പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല....
പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മെയ് 4 മുതലാണ് എണ്ണ കമ്ബനികള്‍ പ്രതിദിന വില വര്‍ധന പുനരാരംഭിച്ചത്. ഇതിനു ശേഷം ഇത്രയും അധികം നാള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ഇതാദ്യാണ്.
രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങളിലെത്തിക്കാന്‍ എണ്ണ കമ്ബനികള്‍ തയാറാകാത്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്.രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.84 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 89.87 രൂപയും. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 107.83 രൂപയാണ്.
ഡീസല്‍ വില ലിറ്ററിന് 97.45 രൂപയാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102.08, 93.02 എന്നിങ്ങനെയാണ്. പെട്രോളിന്റെ നികുതിയില്‍ 3 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയില്‍ ഇന്ധനവില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 99.47 രൂപയും ഡീസലിന് 94.39 രൂപയുമാണ് ചെന്നൈയിലെ വില.
രാജ്യത്ത് ജൂലൈ 17 മുതല്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു.
ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബിഹാര്‍, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ തമിഴ്‌നാട്ടില്‍ നികുതി കുറച്ചതോടെ പെട്രോള്‍ വില നൂറില്‍ താഴെയായി.
"
https://www.facebook.com/Malayalivartha