കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ല; രാജ്യാന്തര വിപണിയില്‍ ഉയര്‍ന്നു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നുവെങ്കിലും പവന്‍ മാറ്റമില്ലാതെ 19000 രൂപയില്‍ തുടരുന്നു. ഔണ്‍സിന് (31.1 ഗ്രാം) വില അഞ്ചര വര്‍ഷത്തിനകത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് ഉയര്‍ന്ന് 1100 ഡോളറിനു മുകളിലെത്തി.
പ്രമുഖ കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ മൂല്യം അല്‍പം കുറഞ്ഞതാണ്, വില 0.4% വര്‍ധനയോടെ 1102.95 ഡോളറിലെത്തിച്ചത്. മുംബൈ ബുള്ള്യന്‍ വിപണിയില്‍ 10 ഗ്രാമിന് ഇന്നലെ 90 രൂപ കൂടി 25490 രൂപയില്‍ എത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും വില വര്‍ധനയ്ക്കു കാരണമായി. വെള്ളി കിലോഗ്രാമിന് 150 രൂപ കൂടി 34200 രൂപയായി. വിവാഹ സീസണിലെ ആവശ്യവും രൂപയുടെ മൂല്യക്കുറവും കണക്കിലെടുത്ത്, ജ്വല്ലറികള്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha