ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... 233 പോയന്റാണ് സെന്‍സെക്സിലെ നേട്ടം... നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 16,672ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 16,650ന് മുകളിലെത്തി. സെന്‍സെക്സ് 56,000 കടന്നു. 233 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ വ്യാപാര ദിനത്തിലുണ്ടായ സമ്മര്‍ദത്തിനൊടുവില്‍ അവസാനമണിക്കൂറിലെ കുതിപ്പിന്റെ തുടര്‍ച്ചയാണ് ഈനേട്ടം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നുശതമാനം കുതിപ്പുണ്ടായി.
അള്‍ട്രടെക് സിമെന്റ്സ്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എസ്ബിഐ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha