മുംബൈയിലെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ പട്ടികയിലേയ്ക്ക് ദമാനിയും!; ലോക ശതകോടീശ്വരന്‍മാര്‍ക്ക് ഒപ്പമെത്തിയത് ഇങ്ങനെ!
അവന്യൂ സൂപ്പര്‍ മാര്‍ട്ടിലൂടെ സമ്പത്ത് വളര്‍ത്തി ഡിമാര്‍ട്ട് ഉടമ രാധാകിഷന്‍ ദമാനി. ലോകത്തിലെ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ദമാനിയും ഇടം പിടിച്ചിരിക്കുകയാണ്. ബ്ലൂംബെര്‍ഗിന്റെ ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 98-ാം സ്ഥാനത്താണ് ദമാനി . ആസ്തി 1,920 കോടി ഡോളറാണ്.
മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍ എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാര്‍. സമ്പത്തില്‍ ദമാനിയേക്കാള്‍ മുന്നിലാണിവര്‍. റീട്ടെയ്ല്‍ ശൃംഖലകളുടെ വളര്‍ച്ചയാണ് ദമാനിയെ ലോക ശതകോടീശ്വരന്‍മാര്‍ക്ക് ഒപ്പമെത്തിച്ചത്.
മുംബൈയിലെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആണ് അദ്ദേഹത്തിന്റെ വളര്‍ച്ച. മികച്ച നിക്ഷേപകന്‍ കൂടെയാണ് ദമാനി. 10- 20 വര്‍ഷങ്ങളിലെ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൂടെയുമുണ്ട് സമ്പത്ത് വളര്‍ച്ച. മിഡ് കാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലാണ് നിക്ഷേപം. സമ്പത്തിന്റെ ഭൂരിഭാഗവും അവന്യൂ സൂപ്പര്‍മാര്‍ട്ട് ഓഹരി വളര്‍ച്ചയിലൂടെ കൈവരിച്ചതാണ്.
സൂപ്പര്‍മാര്‍ട്ടുകള്‍ക്കു പുറമേ, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമന്റ്‌സ്, സുന്ദരം ഫിനാന്‍സ്, ട്രെന്റ് എന്നീ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.. ഈ സ്ഥാപനങ്ങളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരികളുടെ 60 ശതമാനവും രാധാകിഷന്‍ ദാമനിയുടെയും കുടുംബത്തിന്റെയും കൈവശമാണ് ബാക്കിയുള്ള ഓഹരികള്‍ സഹോദരന്‍ ഗോപികിഷന്‍ എസ് ദമാനിയുടെയും കുടുംബത്തിന്റെയും പക്കലാണ്.
https://www.facebook.com/Malayalivartha