ഓഹരി സൂചികകളില്‍ കനത്തനഷ്ടം.... സെന്‍സെക്‌സ് 419 പോയന്റ് നഷ്ടത്തില്‍ 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ കനത്തനഷ്ടം. സെന്‍സെക്‌സ് 419 പോയന്റ് നഷ്ടത്തില്‍ 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വിന് ഉത്തേജക നടപടികളുമായി മുന്നോട്ടുപോകാനാകുമോയെന്ന ആശങ്കയും ഡെല്‍റ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയിലെ തളര്‍ച്ചയുമൊക്കെയാണ് വിപണിയെ പുറകോട്ടടിച്ചത്.
ഇന്‍ഫോസിസ്, നെസ് ലെ, ടൈറ്റാന്‍, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ഐടിസി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം നഷ്ടത്തിലായി. മെറ്റല്‍ സൂചിക മൂന്നുശതമാനത്തിലേറെ താഴ്ന്നു.
"
https://www.facebook.com/Malayalivartha