ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍; കുറഞ്ഞ ബോണസ് 34,000 രൂപ, ആകെമൊത്തം 270.28 കോടി രൂപയുടെ ബോണസാണ് ടാറ്റ സ്റ്റീല്‍ ജീവനക്കാർക്കായി വിതരണം ചെയ്യുക
ജീവനക്കാരുടെ ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ടാറ്റാ സ്റ്റീലും ടാറ്റാ വര്‍ക്കേഴ്സ് യൂണിയനും തമ്മില്‍ കരാറായി. 2020-21 അക്കൗണ്ടിങ് വര്‍ഷത്തെ ബോണസ് സംബന്ധിച്ചാണ് കരാര്‍. ജീവനക്കാര്‍ക്കായി 270.28 കോടി രൂപയുടെ ബോണസാണ് ടാറ്റ സ്റ്റീല്‍ വിതരണം ചെയ്യുക. ബുധനാഴ്ചയാണ് ബോണസ് വിതരണത്തിലെ കരാര്‍ പ്രാബല്യത്തില്‍ വന്നത്.
ജീവനക്കാരുടെ കുറഞ്ഞ ബോണസ് തുക 34,920 രൂപയാണ്. കൂടിയ തുക 3,59,029 രൂപയായിരിക്കും. കമ്പനിയുടെ ജംഷേദ്പൂര്‍ ഡിവിഷന് കീഴില്‍ 158.31 കോടി രൂപ വിതരണം ചെയ്യും. കല്‍ക്കരി, ഖനി, എഫ്എഎംഡി വിഭാഗങ്ങളിലേക്കായി 78.04 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha