കാന്‍സറിനെ അതിജീവിച്ചതിന് പിന്നാലെ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍!, പണത്തിന് വേണ്ടി വില്‍ക്കാന്‍ തീരുമാനിച്ചതും ഒളിംപിക്‌സ് മെഡല്‍ തന്നെ!
ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പോളിഷ് താരം പണം കണ്ടെത്താന്‍ വില്‍പ്പനക്ക് വെച്ചത് ഒളിംപിക്‌സ് മെഡല്‍. മരിയ മഗ്ദലന എന്ന സ്‌പോര്‍ട്‌സ് താരമാണ് തന്റെ മെഡല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ആണ് താരം വെള്ളി മെഡല്‍ നേടിയത്.
എട്ടു മാസം പ്രായ ഒരു കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് താരം മെഡല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. മെഡല്‍ വില്‍ക്കുന്ന വിവരം താരം തന്നെയാണ് പരസ്യപ്പെടുത്തിയത്.
ഒളിംപിക്‌സ് മെഡല്‍ നേടി ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു പണം കണ്ടെത്താന്‍ മെഡല്‍ വില്‍ക്കുന്നതായുള്ള താരത്തിന്റെ പ്രഖ്യാപനം. കുഞ്ഞിന്റെ ചികിത്സക്കായി പോളണ്ടില്‍ നിന്ന് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലേക്കുള്ള യാത്രക്ക് മാത്രം ഏകദേശം 3. 8 ലക്ഷം ഡോളര്‍ ചെലവു വരും.
എന്നാല്‍ ഈ തുക ഇപ്പോള്‍ സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മരിയക്ക് ഒളിംപിക്‌സ് മെഡല്‍ നഷ്ടപ്പെട്ടിട്ടുമില്ല. പോളിഷ് കണ്‍വീനിയന്‍സ് സ്റ്റോര്‍ ശൃംഖലയായ സാബ്കയാണ് ലേലത്തില്‍ വെച്ച മെഡല്‍ വാങ്ങി തുക നല്‍കിയതെങ്കിലും മെഡല്‍ മരിയക്ക് തന്നെ നല്‍കുകയായിരുന്നു.പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സാബ്ക തന്നെയാണ് ഒളിംപിക്‌സ് മെഡലിന് ഏറ്റവുമധികം ലേല തുക പറഞ്ഞത്.
1.25 ലക്ഷം ഡോളര്‍ ആണ് കമ്പനി നല്‍കിയത്. കുഞ്ഞിന്റെ ചികിത്സക്കായി പണം കണ്ടെത്താനുള്ള താരത്തിന്റെ തീരുമാനത്തെ പിന്തുണച്ച് തുക സൗജന്യമായി നല്‍കുകയായിരുന്നു. കാന്‍സര്‍ രോഗിയായിരുന്ന മരിയ മഗ്ദലന ശസ്ത്രക്രിയയിലൂടെ കാന്‍സറിനെ അതിജീവിച്ചതിന് തൊട്ടുപിന്നാലെയാണ് ഒളിംപിക്‌സ് മെഡല്‍ നേടിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
https://www.facebook.com/Malayalivartha