നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വിപണി... സെന്‍സെക്‌സ് 384 പോയന്റ് നേട്ടത്തില്‍ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയര്‍ന്ന് 16,562ലുമാണ് വ്യാപാരം
നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് വിപണി. സെന്‍സെക്‌സ് 384 പോയന്റ് നേട്ടത്തില്‍ 55,713ലും നിഫ്റ്റി 111 പോയന്റ് ഉയര്‍ന്ന് 16,562ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍മാത്രം 7,245 കോടി രൂപയാണ് രാജ്യത്തെ മൂലധന വിപണിയില്‍ മുടക്കിയത്.
സാമ്പത്തിക സൂചകകങ്ങള്‍ നല്‍കിയ പ്രതീക്ഷയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ ഓഹരികളും കുതിപ്പ് നിലനിര്‍ത്തി.
ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha